07:38pm 09 November 2026
NEWS
അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി
05/06/2025  07:16 AM IST
nila
അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി

ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന അധ്യാപിക പുഴയിൽ ചാടി ജീവനൊടുക്കി. പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യ  സിന്തോളാണു (സിന്ധു-40) മരിച്ചത്. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങവെയാണ് സിന്ധു ചാലക്കുടിപുഴയിൽ ചാടിയത്. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളാണ്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി സംസ്‌കാരം പിന്നീട്. 

ഇന്നലെ വൈകിട്ട് 6.45ഓടെയാണ് യുവതി പുഴയിലേയ്ക്കു ചാടിയത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു പുഴയിൽ ചാടിയത്. ഇവർക്കൊപ്പം ട്രെയിനിൽ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അതേ സ്‌കൂളിലെ അധ്യാപിക ചാലക്കുടി സ്‌റ്റേഷനിൽ ഇറങ്ങി. ഇവർക്കൊപ്പം ഇറങ്ങേണ്ടിയിരുന്ന അധ്യാപിക ഇറങ്ങിയില്ലെന്ന് അറിഞ്ഞു അന്വേഷിക്കുന്നതിനിടെയാണു യുവതി ട്രെയിനിൽ നിന്നു പുഴയിൽ ചാടുന്നതായി കണ്ടെന്നു സുധീന്ദ്രൻ, സഞ്ജയ് എന്നീ യുവാക്കൾ പൊലീസിൽ അറിയിക്കുന്നത്. അവരുടെ കയ്യിൽ ബാഗ് ഉണ്ടായിരുന്നതായും ചാടുന്നതിനിടെ റെയിൽവേ പാലത്തിന്റെ കൈവരിയിൽ ഇടിച്ചതായും യുവാക്കൾ പൊലീസിനെ അറിയിച്ചു. അതോടെയാണു ചാടിയത് സിന്തോളാണെന്നു വ്യക്‌തമായത്. ഡിവൈഎസ്‌പി പി.സി.ബിജുകുമാർ, എസ്‌ഐ ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്‌തമല്ല. 

 അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഏകദേശം മൂന്നു മണിക്കൂറിനു ശേഷം രാത്രി ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ചാടിയ പ്രദേശത്തുനിന്നും അഞ്ചു കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായാണു മൃതദേഹം കണ്ടെത്തിയത്. 

എട്ടു വർഷമായി സർക്കാർ സ്‌കൂൾ അധ്യാപികയായ ഇവർ വെറും മൂന്നു ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ചെറുതുരുത്തിയിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണു പുഴയിലേയ്ക്കു ചാടിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img